കോഴിക്കോട്: തെക്കെപ്പുറം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴ് മാസക്കാലമായി ഇടിയങ്ങര യുവതരംഗും ഗവ. ലോ കോളേജിലെ നിയമ സഹായ വേദിയായ ക്ലിജോയും നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തില്‍ വച്ച് ലഹരിക്കെതിരെ ഷൂട്ടൗട്ട് മത്സരം നടത്തി. മത്സര വിജയി ഷഫീക്ക് അറക്കലിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍ ട്രോഫി സമ്മാനിച്ചു. യുവതരംഗ് പ്രസിഡന്റ് എ.വി റഷീദ് അലിയുടെ അധ്യക്ഷത വഹിച്ചു. ഗോഗുലം കേരള എഫ്.സിയുടെ കളിക്കാരായ കെല്‍വിന്‍ അന്നന്‍ഗ് (ഘാന), ഗോഡ്‌ഫ്രെ വെസ്റ്റ് (നൈജീരിയ), സാമുവല്‍ മെന്‍ഷാഹ് (ഘാന) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എന്‍ഫ പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ്, ബ്രിജേഷ് ബാലകൃഷ്ണന്‍ (ക്ലിജോ ഗവ. ലോ കോളേജ്), ഉണ്ണി പറവണ്ണൂര്‍ (ഗോഗുലം എഫ്.സി മാനേജര്‍), ജലാലുദ്ധീന്‍ (സിവില്‍ എക്‌സൈസ് ഓഫിസര്‍) എന്നിവര്‍ സംസാരിച്ചു. ബി.വി മുഹമ്മദ് അഷ്‌റഫ് (യുവതരംഗ് ജനറല്‍ സെക്രട്ടറി) സ്വാഗതവും യുവതരംഗ് വൈസ് പ്രസിഡന്റ് കെ.വി സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു.