കോഴിക്കോട്: മുഹമ്മദ് റഫി റിസര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലുമായി സഹകരിച്ചുകൊണ്ട് മുഹമ്മദ് റഫിയുടെ 98ാമത് ജന്മദിനം ആഘോഷിച്ചു. കേക്ക് മുറിച്ചുകൊണ്ട് നടത്തിയ പരിപാടി സംഘടനയുടെ മുഖ്യരക്ഷധികാരി ഡോക്ടര്‍ കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് എം.വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ആര്‍.ജയന്ത് കുമാര്‍, ടി. പി ഇമ്പിച്ചമ്മദ്, ഹാഷിം കടാക്കലകം, ടി.പി അബ്ദുല്‍ ഷഫീക്, ദിനല്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കോയട്ടി മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. ജനുവരി 10 ന് കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ മെഗാ റഫി നൈറ്റ് നടത്താന്‍ തീരുമാനിച്ചു. മുംബൈയിലെ പ്രശസ്ത ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കും.