ഭക്ഷ്യ മേഖലയിലെ സർക്കാർ ഇടപെടലുകൾ ഫലപ്രദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഭക്ഷ്യ മേഖലയിലെ സർക്കാർ ഇടപെടലുകൾ ഫലപ്രദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട്:ഭക്ഷ്യ മേഖലയിലെ സർക്കാർ ഇടപെടലുകൾ ഉപഭോക്താവിനെ സഹായിക്കാൻ ഏറെ ഫലപ്രദമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃ ദിനാചരണത്തിന് ഏറ്റവും പ്രസക്തിയും പ്രാധാന്യവുമുള്ള നാടാണ് കേരളം. സാധനങ്ങൾ വിൽക്കുന്നവർക്ക് ഉള്ളതുപോലെ വാങ്ങുന്നവർക്കും അവകാശങ്ങളും കടമകളുമുണ്ട്. എന്നാൽ പലരും ഇതറിയാതെ പോവുകയാണ്. ജനങ്ങളെ ഇതിനെ കുറിച്ച് ബോധവത്ക്കരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എഡിഎം മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായി.
ഫെയർ ഡിജിറ്റൽ ഫിനാൻസിംഗ് എന്ന വിഷയത്തിൽ യൂണിയൻ ബാങ്ക് ചീഫ് മാനേജർ ആദർശ് വി.കെ ക്ലാസെടുത്തു. വിവിധ ഉപഭോക്തൃ സംഘടനാ പ്രതിനിധികളായ ടി.കെ.എ.അസ്സീസ്, മോളി ജോർജ്, സക്കരിയ്യ പള്ളിക്കണ്ടി, അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, അനിൽകുമാർ പേരാമ്പ്ര, പത്മനാഭൻ വേങ്ങേരി എന്നിവരും ചടങ്ങിൽ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് സ്വാഗതവും സിറ്റി റേഷനിംഗ് ഓഫീസർ പി പ്രമോദ് നന്ദിയും പറഞ്ഞു. ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *