കോഴിക്കോട്:ബപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിനോട് അനുബന്ധിച്ച് പാരിസൺസ് ഗ്രൗണ്ടിൽ ആരംഭിച്ച ഫുഡ് ആൻഡ് ഫ്‌ളീ മാർക്കറ്റ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ തനത് രുചികളും കോഴിക്കോടൻ തനത് വിഭവങ്ങളും നാടൻ, അറേബ്യൻ, ചൈനീസ് വിഭവങ്ങളുൾപ്പടെ ഫുഡ് ആൻ ഫ്‌ളീ മാർക്കറ്റിൽ ലഭ്യമാണ്. വിവിധ തരം ബിരിയാണി സ്റ്റാളുകൾ,മത്സ്യ-മാംസ വിൽപ്പന സ്റ്റാളുകൾ, എണ്ണക്കടികളുടെ സ്റ്റാളുകൾ, കുടുംബശ്രീ സ്റ്റാളുകൾ, നാടൻ തട്ടുകടകൾ, വിവിധ തരം ജ്യുസുകൾ,ഐസ്‌ക്രീമുകൾ, തുടങ്ങി രുചിയേറും വിഭവങ്ങളാണ് ഫുഡ് ആന്റ് ഫ്‌ളീ മാർക്കറ്റിലുള്ളത്
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി , അഡീഷണൽ ടൂറിസം ഡയറക്ടർ പ്രേം കൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ മറീന ബീച്ചിൽ നടന്ന പാരാ മോട്ടറിങ് പ്രകടനം