നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ റെയ്ഡ്; 9,517 പ്രവാസികളെ നാടുകടത്തി ഖത്തര്‍

നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ റെയ്ഡ്; 9,517 പ്രവാസികളെ നാടുകടത്തി ഖത്തര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകളിലൂടെ രാജ്യത്തെ നിയമലംഘകരായ 9,517 പ്രവാസികളെ നാടുകടത്തിയെന്ന് ഖത്തര്‍ അധികൃതര്‍. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള മസാജ് പാര്‍ലറുകള്‍, കൃഷി – മത്സ്യബന്ധനം തുടങ്ങിയവ നടക്കുന്ന തൊഴിലിടങ്ങള്‍, പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം പരിശോധനകള്‍ നടന്നു. മുത്‌ലഅ, സുലൈബിയ, കബദ് എന്നിവടങ്ങളിലായിരുന്നു നിയമലംഘകരെ ലക്ഷ്യമിട്ട് ഇക്കാലയളവില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നത്. തൊഴില്‍ വിപണിയിലെ നിയമങ്ങള്‍ പൂര്‍ണമായും തടയാന്‍ ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *