ധര്‍മ്മടം തുരുത്തും മുഴപ്പിലങ്ങാടും ചേര്‍ത്ത് വന്‍ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യും: മുഖ്യമന്ത്രി

ധര്‍മ്മടം തുരുത്തും മുഴപ്പിലങ്ങാടും ചേര്‍ത്ത് വന്‍ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യും: മുഖ്യമന്ത്രി

തലശ്ശേരി: ധര്‍മ്മടം കര്‍ണിവല്‍ ടൂറിസം വികസനത്തിന് പുതിയ സാധ്യത തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം തിരുത്തും, മുഴപ്പിലങ്ങാട് ബീച്ചും ചേര്‍ത്ത് വന്‍ ടുറിസം വികസന പദ്ധതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ വിഭാഗീയ പ്രവണത ഇല്ലാതാകുന്ന കൂട്ടായ്മ വളര്‍ത്താന്‍ കാര്‍ണിവലിന് സാധിക്കും. മയക്കു മരുന്നുകള്‍ക്ക് എതിരായ ജാഗ്രതയും കൂട്ടായ്മയും വളര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം അയലന്റ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. നാടന്‍ കലാ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു എം.വി.ജയരാജന്‍. വി.എ നാരായണന്‍ , അഡ്വ.എം.എസ് നിഷാദ്, എന്‍. ഹരിദാസന്‍ , എന്‍.പി താഹിര്‍ , കെ.സുരേഷ്, പി.പി ദിവാകരന്‍, കല്യാട്ട് പ്രേമന്‍ , ദീപക് ധര്‍മ്മടം എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ സെല്‍വന്‍ മേലൂര്‍ വരച്ച ധര്‍മ്മടം തുരുത്തിന്റെ ചിത്രം മുഖ്യമന്ത്രിക്കും. സ്പീക്കര്‍ക്കും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി സ്വാഗതവും കെ.ഷീജ നന്ദിയും പറഞ്ഞു ജനവരി ഒന്നു വരെ ധര്‍മ്മടം അയലന്റ് കാര്‍ണിവല്‍ തുടരും.

 

Share

Leave a Reply

Your email address will not be published. Required fields are marked *