ജനചേതന യാത്രയ്ക്ക് സ്വീകരണം ഇന്ന്

ജനചേതന യാത്രയ്ക്ക് സ്വീകരണം ഇന്ന്

തലശ്ശേരി: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന്‍ നയിക്കുന്ന ജനചേതന യാത്രയ്ക്ക് ഇന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കും. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടയോടെ ജാഥയെ വരവേല്‍ക്കും പുതിയ ബസ് സ്റ്റാന്റിലാണ്‌സ്വീകരണം. കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വീകരണത്തിന് മുന്നോടിയായി രാവിലെ പത്തിന് ചിത്രകാരന്‍മാരുടെ കൂട്ടായ്മ എബി.എന്‍.ജോസഫ് ഉദ്ഘാടനം ചെയ്യും.10.30-ന് എതിര്‍ദിശ സുരേഷ് പ്രഭാഷണം നടത്തും.നാടന്‍പാട്ട്, സംഗീതശില്‍പം,സംഘഗാനം,നാട്ട് ഗദ്ദിക എന്നിവ അവതരിപ്പിക്കും.നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പവിത്രന്‍ മൊകേരി, പ്രസിഡന്റ് ഇ.നാരായണന്‍, ഡോ-സുധ അഴീക്കോടന്‍,സി.സോമന്‍, ഭാസ്‌ക്കരന്‍ കൂരാറത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *