തൃശൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാംജന്മവാഷികം ‘ധന്യമായ ഒരുപിറന്നാളിന്റെ ഓര്‍മ ‘ 2023മെയ് 28ന് കലാസാഗറിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം കലാസ്വാദനകരില്‍ നിന്ന്ക്ഷണിക്കുന്നു. കഥകളിയുടെ വേഷം,സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്,കൂടിയാട്ടം,മോഹിനിയാട്ടം,ഭരതനാട്യം,കുച്ചുപ്പുടി,തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ്എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ്
കലാസാഗര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 40നും70നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിര താമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. പുരസ്‌കാരങ്ങള്‍ മെയ്28ന് സമര്‍പ്പിക്കുന്നതാണ്. ഏപ്രില്‍ 28ന് മുന്‍പായി നാമനിര്‍ദേശം സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണുര്‍ 6799523 എന്ന വിലാസത്തില്‍ അയക്കേണ്ടത്.