കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തു

കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തു

തലശ്ശേരി: കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ ന്യൂ മാഹി പോലിസ് അറസ്റ്റ് ചെയ്തു. ഷിജിത്ത്,ഒ.പി. രതീഷ്, സനീഷ്മാ എന്നിവരെയാണ് ന്യൂ മാഹി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട്ജാമ്യത്തില്‍ വിട്ടു. ന്യൂ മാഹി പോലിസ് പരിധിയിലെ കുറ്റിവയലില്‍ കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോള്‍ സംഘത്തിലുണ്ടായ രണ്ട് കുട്ടികളെ വഴി തടഞ്ഞ് കൈകൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. കൈയ്യേറ്റത്തിനിരയായ കുട്ടികള്‍ തലശ്ശേരി ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *