ഇ.പിക്കെതിരായ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എം.എ ബേബി

ഇ.പിക്കെതിരായ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനാലാണ് തനിക്ക് അറിയാത്തതെന്നും ചില ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അറിവുള്ളത്. നിലവിലെ വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ല. നിങ്ങളെല്ലാവരും ചേര്‍ന്നുണ്ടാക്കിയതല്ലേയെന്നും തനിക്കറിയില്ലെന്നും എം.എ ബേബി പറഞ്ഞു.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *