കോഴിക്കോട്: യുവാക്കളില്‍ വളര്‍ന്നു വരുന്ന അരാഷ്ട്രീയ നിലപാടുകള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അത് പുതുതലമുറയെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുമെന്നും കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ടേബിള്‍ ടോക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര പുനര്‍ നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവാന്‍ മതേതര ജനാധിപത്യ സംഘങ്ങളുമായി ചേര്‍ന്നുനിന്ന് യുവാക്കള്‍ അവരുടെ കര്‍മശേഷി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മുജാഹിദ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.എം ജില്ല പ്രസിഡണ്ട് ജുനൈദ് മേലേത്ത് അധ്യക്ഷത വഹിച്ചു. അതുല്‍. ടി (ഡി.വൈ.എഫ്.ഐ), ജവഹര്‍ പൂമംഗലം (യൂത്ത് കോണ്‍ഗ്രസ്), കെ.എം റഷീദ് (യൂത്ത് ലീഗ്), റിയാസ് (എ.ഐ.വൈ.എഫ്), ഹാഫിസ് റഹ്‌മാന്‍ മദനി, സൈദ് മുഹമ്മദ് (ഐ.എസ്.എം) എന്നിവര്‍ വിവിധ യുവജന വിഭാഗങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. മുഹമ്മദ് അമീര്‍ മോഡറേറ്ററായിരുന്നു. സി.മരക്കാരുട്ടി, വളപ്പില്‍ അബ്ദുസ്സലാം, റഹ്‌മത്തുള്ള സ്വലാഹി, അസ്ജദ് കടലുണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്ഹര്‍ അബ്ദുള്ള നന്ദി പറഞ്ഞു.