അമലാപോളിന്റെ ടീച്ചര്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

അമലാപോളിന്റെ ടീച്ചര്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാപോള്‍ മലയാള സിനിമയിലേക്ക് ദേവിക എന്ന ശക്തമായ കഥാപാത്രത്തെ തിരിച്ചെത്തിയ ചിത്രമായിരുന്നു ടീച്ചര്‍. വിവേക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി.പൃഥ്വിരാജ് എന്നിവരും വി.ടി.വി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ: പി.വി ഷാജി കുമാര്‍, വിവേക്. ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍-അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയരക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം.യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയരക്ടര്‍-അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, വി.എഫ്.എക്‌സ്-പ്രോമിസ്, പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *