വിദേശത്തെ കൊവിഡ് വ്യാപനം: രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം, വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു

വിദേശത്തെ കൊവിഡ് വ്യാപനം: രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം, വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര യാത്രക്കാരില്‍ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാനമന്ത്രിയുടെ കൊവിഡ് അവലോകന യോഗത്തില്‍ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു.

ചൈനയാണ് ഇപ്പോള്‍ ലോകത്ത് കൊവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം. 141 കോടി ജനസംഖ്യയുള്ള ചൈനയില്‍ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് വിലയിരുത്തല്‍. മരണ നിരക്ക് 5000 ത്തില്‍ എത്തിയിട്ടുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയര്‍ഫിനിറ്റി ലിമിറ്റഡ് പറയുന്നു.

ജനുവരിയിലും മാര്‍ച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങള്‍ക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകള്‍ 37 ലക്ഷമായി ഉയരും. മാര്‍ച്ചില്‍ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വന്‍ തിരിച്ചടിയാണ് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. തുടക്കം മുതല്‍ കൊവിഡിന്റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയര്‍ഫിനിറ്റി ലിമിറ്റഡ്.

Share

Leave a Reply

Your email address will not be published. Required fields are marked *