കടലുണ്ടി: വഴിയോരങ്ങളിലും തെരുവുകളിലും അനധികൃതമായ വില്‍പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ ആ ഗുണമേന്മ പരിശോധന നടത്തുകയും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കടലുണ്ടി യൂണിറ്റ് കമ്മിറ്റി ജനറല്‍ ബോഡിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍, ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായ രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാല്‍ ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് യോഗം വിലയിരുത്തി. ചാലിയം കുടുംബാരോഗ്യ കേന്ദ്രം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു മാധവന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കെ.എച്ച്.ആര്‍.എ സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ശക്തിധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ കെ. അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശ്യാം ഗാലക്‌സി മുഖ്യ പ്രഭാഷണം നടത്തി. ബാദുഷ കടലുണ്ടി, നാസര്‍ റോമന്‍സിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിനോദ് കുമാര്‍.പി സ്വാഗതവും ഫൈസല്‍ ചോയ്‌സ് ബേക്കറി നന്ദിയും പറഞ്ഞു.