മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. സമൂഹമാധ്യമങ്ങള്‍ വഴി മോഹന്‍ലാലാണ് പോസ്റ്റര്‍ പങ്കുവച്ചത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജനുവരി പത്തോടു കൂടി ഷൂട്ടിങ് ആരംഭിക്കും. നിലവില്‍ ജീത്തു ജോസഫിന്റെ റാം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മൊറോക്കോയിലാണ് മോഹന്‍ലാല്‍. ജനുവരിയോടുകൂടി മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവ്‌സ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. പി.എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.