കോഴിക്കോട്: വിമാനം, ട്രെയിന്‍, ട്രാവല്‍ ടൂറിസ്റ്റ് ബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ജന്‍ അഭിയാന്‍ കേന്ദ്ര് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിസ്തുമസിനും പുതുവത്സരാവധിക്കും നാട്ടിലേക്ക് വരുന്ന യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനദ്രോഹപരമാണ്. ഇതിനെതിരേ സംസ്ഥാനത്തെ എം.പിമാര്‍ ശബ്ദമുയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. റഫീക്ക് പൂക്കാട്, ബാലന്‍ കാട്ടില്‍പടി, ടി.രാധാകൃഷ്ണന്‍ നായര്‍, ലില്ലി സുനീഷ്, കെ.പി സുഹറ, അബൂബക്കര്‍ മാങ്കാവ്, സക്കറിയ കോട്ടപറമ്പ്, പി.കെ ബേബി ജോണ്‍ സംസാരിച്ചു.