തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സ്ഥാപനമാക്കി ലോകത്തിലെ മുന്‍നിര കാന്‍സര്‍ സെന്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എം.സി.സി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കര്‍മ പദ്ധതികള്‍ നടന്നുവരികയാണ്. അര്‍ബുദ രോഗികളുടെ വിവര ശേഖരണത്തിനായി കേരള കാന്‍സര്‍ രജിസ്ട്രി ആരംഭിക്കാന്‍ വേണ്ടി എം.സി.സി തന്നെയാണ് നേതൃത്വപരമായ പങ്കുവഹിച്ചെന്നതും, സമഗ്രമായ അര്‍ബുദ രോഗ നിയന്ത്രണം ലക്ഷ്യമാക്കി കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി എന്ന കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നു ജില്ലകളില്‍ നിയന്ത്രണ പരിപാടികള്‍ വിജയകരമായി നടത്തുകയും പ്രസ്തുത പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസേര്‍ച്) തലശ്ശേരിയില്‍ നവീകരിച്ച ഒ. പി സമുച്ചയത്തിന്റെയും നഴ്‌സസ് ആന്‍ഡ് സ്റ്റുഡന്റ്് ഹോസ്റ്റലിന്റെയും ഡിജിറ്റല്‍ പാത്തോളജിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ സഭ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാറാണി ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി. വസന്ത സംസാരിച്ചു. സെന്റര്‍ ഡയരക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യം സ്വാഗതവും ക്ലിനിക്കല്‍ ലാബ് സര്‍വിസസ് ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച് വിഭാഗം മേധാവി ഡോ.സംഗീത കെ.നായനാര്‍ റിപ്പോര്‍ട് അവതരണവും ക്ലിനിക്കല്‍ ഹെമറ്റോളജി ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ചന്ദ്രന്‍ കെ.നായര്‍ നന്ദിയും പറഞ്ഞു.