കാരന്തൂര്‍: മര്‍കസ് ശരീഅത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ‘ഖാഫ്’ അഞ്ചാം എഡിഷന്‍ പ്രഖ്യാപിച്ചു. കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടന്ന സംഗമത്തില്‍ മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപനം നടത്തി. ജനുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റില്‍ നാല് കാറ്റഗറികളില്‍ നൂറിലധികം മത്സരങ്ങളിലായി ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഖാഫിന്റെ ഭാഗമായി മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി വിവിധ സെമിനാറുകളും വ്യത്യസ്ത ചര്‍ച്ചാ സംഗമങ്ങളും നടക്കും. പുരാതനവും ആധുനികവുമായ നഗര സങ്കല്‍പങ്ങളെയും വ്യത്യസ്ത കാല-ദേശ സംസ്‌കാരങ്ങളെയും ഖാഫ് പുനരാവിഷ്‌കരിക്കും. പ്രഖ്യാപന സംഗമത്തില്‍ മര്‍കസ് ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി, ശരീഅത് കോളേജ് എ ഒ സയ്യിദ് ശിഹാബുദ്ദീന്‍ സഖാഫി, ഇഹ്യാഉസ്സുന്ന സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.