‘ മണ്ണടുപ്പം-മണ്ണറിവ്’ ശില്‍പശാല സംഘടിപ്പിച്ചു

‘ മണ്ണടുപ്പം-മണ്ണറിവ്’ ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോടും വെസ്റ്റ്ഹില്‍ ലിറ്റില്‍ ഡാഫൊഡില്‍സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ‘മണ്ണടുപ്പം – മണ്ണറിവ്’ ശില്‍പശാലയും നാട്ടറിവ് പാട്ടവതരണവും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. മണ്ണും പ്രകൃതിയുമായി അടുത്തറിയാനുതകുന്ന തരത്തിലായിരുന്നു ശില്‍പശാലയുടെ ക്രമീകരണം. ഒരേ സമയം വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതായിരുന്നു മണ്ണടുപ്പം. മശില്‍പശാലയും ജീവസഹായവിതരണവും മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പാട്ടുകൂട്ടം കോഴിക്കോട് ഡയരക്ടറും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു.

മണ്ണുപര്യവേഷണവകുപ്പിലെ കെമിസ്റ്റുകളായ രവി മാവിലന്‍, ധന്യ ബാലഗോപാല്‍, ഹസ്‌ന.കെ എന്നിവര്‍ മണ്ണറിവ് ക്ലാസുകളെടുത്തു. പാരമ്പര്യകലാകാരനും ചിത്രകാരനുമായ സന്ദീപ് സത്യന്‍, യുവകവി വിജു വി. രാഘവ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സര്‍ഗാത്മകമായി സംവദിച്ചു. ‘മണ്ണടുപ്പം ‘ പ്രോഗ്രാം കണ്‍വീനര്‍ ടി. എം സത്യജിത് പദ്ധതിവിശദീകരണം നടത്തി. ലിറ്റില്‍ ഡാഫൊഡില്‍സ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി. സുരേഷ് ബാബു, വൈസ് പ്രിന്‍സിപ്പാള്‍ വി.കെ അഖിലേഷ് കുമാര്‍, കുഞ്ഞന്‍ ചേളന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിര്‍ധന കലാകാരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ ‘ജീവസഹായധനം’ ബാബുരാജ് കീഴരിയൂര്‍ മേയര്‍ ഡോ. ബീന ഫിലിപ്പില്‍ നിന്നും ഏറ്റുവാങ്ങി. പാട്ടുകൂട്ടം കലാകാരന്‍മാരായ കുഞ്ഞന്‍ ചേളന്നൂര്‍, യു.ടി ശ്രീധരന്‍ കുരുവട്ടൂര്‍, കെ.ടി രവി കീഴരിയൂര്‍, സദു ആവള, ഷിബിന സിദ്ധാര്‍ഥ് തുടങ്ങിയവര്‍ നാട്ടറിവ് പാട്ടുകള്‍ക്ക് നേതൃത്വം നല്‍കി. ലിറ്റില്‍ ഡാഫൊഡില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.രാമചന്ദ്രന്‍ നായര്‍ സ്വാഗതവും എം.റോഷിനി ടീച്ചര്‍ നന്ദിയും പറഞ്ഞു. പാട്ടുകൂട്ടം കോഴിക്കോടിന്റെ ഒരു വര്‍ഷത്തിലേറെ നീളുന്ന 23ാം വാര്‍ഷികപദ്ധതികളുടെ ഭാഗമായാണ് മണ്ണടുപ്പം പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *