ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഭൂപടത്തിന്മേലും പരാതി പ്രളയം

ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഭൂപടത്തിന്മേലും പരാതി പ്രളയം

  • ഇതുവരെ കിട്ടിയത് 12000ലേറെ പരാതികള്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. വിഷയത്തില്‍ ഇതുവരെ 12000 ലേറെ പരാതികളാണ് ഇതുവരെ കിട്ടിയത്.

അതേ സമയം സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്നാണ് ഡി.എഫ്.ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍ കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എഫ്.ഒ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *