‘പുസ്തകപര്‍വ്വം പുരസ്‌കാരപര്‍വ്വം’ സംഘടിപ്പിച്ചു

‘പുസ്തകപര്‍വ്വം പുരസ്‌കാരപര്‍വ്വം’ സംഘടിപ്പിച്ചു

കോഴിക്കോട്: ഈ വര്‍ഷത്തില്‍ അംഗീകാരങ്ങള്‍ നേടിയ, പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അംഗങ്ങളെ ആനുമോദിക്കാന്‍ ഭാഷാ സമന്വയവേദി ‘പുസ്തകപര്‍വ്വം പുരസ്‌കാരപര്‍വ്വം’ പരിപാടി സംഘടിപ്പിച്ചു. പരിപാടി നോവലിസ്റ്റ് കെ.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ യുഗത്തിലെ സൗകര്യങ്ങള്‍ ഇന്നത്തെ എഴുത്തുകാര്‍ പ്രയോജനപ്പെടുത്തണമെന്നും പുതിയ സാങ്കേതികവിദ്യയോട് മുഖം തിരിഞ്ഞു നില്‍ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ കഥാകൃത്ത് പി.ടി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു ആമുഖ പ്രഭാഷണം നടത്തി. ആര്‍ദ്രമനസ്സുകളും സംവേദനങ്ങളും ഉള്ളിടത്തോളം കാലം എഴുത്തിന്റെ പ്രവാഹം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. സ്വര്‍ണ്ണകുമാരി പുതുവത്സര സന്ദേശം നല്‍കി . പാലസ്തീന്‍ കഥകളുടെ വിവര്‍ത്തകന്‍ എസ്. എ. ഖുദ്‌സി , എഴുത്തുകാരായ വരദേശ്വരി, രമ ചെപ്പ് ,വേലായുധന്‍ പള്ളിക്കല്‍ , എം.കെ പ്രീത, പി.ഐ അജയന്‍, കെ. വാരിജാക്ഷന്‍ , സഫിയ നരിമുക്കില്‍ എന്നിവര്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചു . ഭാഷാ സമന്വയ വേദി സെക്രട്ടറി ഡോ.ഒ.വാസവന്‍ സ്വാഗതവും കെ.എം വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *