തലശ്ശേരി: പന്ന്യന്നൂര്‍ ലൈഫ് ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നാളെ ( 24 ) മുതല്‍ 31 വരെ വിവിധ പരിപാടികളോടെ പന്ന്യന്നൂര്‍ മഹോത്സവം സംഘടിപ്പിക്കും. കമ്പവലി മത്സരം, നൃത്തോത്സവം, ഗാനോത്സവം, കരോക്കേ ഗാന മത്സരം, ജില്ലാതല ചിത്രരചനാ മത്സരം, ചെസ്സ് മത്സരം തുടങ്ങി കലാകായിക മത്സരങ്ങളാണ് മുഖ്യമായും നടത്തുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ, കെ.പി.മോഹനന്‍ എം.എല്‍.എ, ഡോ.വി.രാമചന്ദ്രന്‍ (മുന്‍.എം.എല്‍.എ ) സംവിധായകന്‍ പ്രദീപ് ചൊക്ലി , നടി നിഹാരിക എസ്.മോഹന്‍, ഗായിക ശിവാനി ബി.സജ്ജീവ്, പി. ഹരീന്ദ്രന്‍ , ടി.ശശിധരന്‍, ബിനീഷ് കോടിയേരി എം.വി.നികേഷ് കുമാര്‍, എ.ശൈലജ, സി.കെ.അശോകന്‍, ടി.ടി. റംല, വി.കെ.സുരേഷ് ബാബു തുടങ്ങി പ്രമുഖ വ്യക്തികള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. 25നാണ് ഉദ്ഘാടന സമ്മേളനം ചേരുന്നത്. ലഹരി മാഫിയകള്‍ സമൂഹത്തില്‍ കൂടുതല്‍ പിടിമുറുക്കുമ്പോള്‍ ഇത്തരം ഒത്തുചേരലുകള്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ജാതി, മത, കക്ഷി രാഷ്ടിയത്തിനുപരിയായി മഹോത്സവം പരിപാടികള്‍ ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.ടി.കെ പ്രേമന്‍, എന്‍.കുഞ്ഞിമൂസ, പി.പി സുരേന്ദ്രന്‍, എ.കെ സതീശന്‍, റയിസ് മാങ്കോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.