തലശ്ശേരി: കോടിയേരി മാറ്റൊലി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല കബഡി നൈറ്റ് സംഘടിപ്പിക്കുന്നു. മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്റെ അധ്യക്ഷതയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ 25ന് വൈകീട്ട് ഏഴ് മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന-അന്തര്‍ സംസ്ഥാന താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തില്‍ 16 പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളും മാറ്റുരക്കും. പുന്നോല്‍ കണ്ടിക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ് ലൈറ്റ് കോര്‍ട്ടില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ പുലരും വരെ മത്സരം നീളുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുരുഷവിഭാഗത്തില്‍ ഒന്നു മുതല്‍ നാല് വരെ വിജയികള്‍ക്ക് യഥാക്രമം 15000, 10000, 3000, 3000 രൂപ വീതം കാഷ് പ്രൈസും, ട്രോഫികളും സമ്മാനിക്കും. വനിതാ വിജയികള്‍ക്ക് 100001 6000, 3000, 3000 രൂപ വീതവും ട്രോഫികളും സമ്മാനിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് ആയിരം രൂപ വീതം കാഷ് പ്രൈസ് നല്‍കുന്നതാണ്. സി.പി.ഷാജി മാസ്റ്റര്‍, കെ.വി.വിജേഷ്, തേജസ്, എം.ബിജീഷ്, കെ.പി.തിലകന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.