ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസായി നാസല്‍ ഡ്രോപ്പ് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മൂക്കിലിറ്റിക്കുന്ന രണ്ട് തുള്ളി കൊവിഡ് പ്രതിരോധ മരുന്നിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊവിഷീല്‍ഡും കൊവാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഈ നാസല്‍ ഡ്രോപ്പ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം.
ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നാസല്‍ കൊവിഡ് വാക്‌സിനിനാണ് (INCOVACC) കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നാസല്‍ ഡ്രോപ്‌സ് നല്‍കാം. ഇന്ന് മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ നാസല്‍ ഡ്രോപ്‌സ് ഉള്‍പ്പെടും. കൊവിന്‍ ആപ്ലിക്കേഷനിലും ഇത് വൈകുന്നേരത്തോടെ ഉള്‍പ്പെടുത്തും.
സ്വകാര്യ ആശുപത്രികളിലും ഇന്ന് മുതല്‍ നാസല്‍ ഡ്രോപ് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.