കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷാ സംവിധാനം (രിസ) നിര്‍മിക്കുവാനായി 14.50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാനായി 50 ലക്ഷം രൂപ കണ്ടിജന്‍സി ഫണ്ട് കേരള സര്‍ക്കാര്‍ അനുവദിക്കാത്തതിനെതിരേ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രതിഷേധ സമരം നടത്തി. കണ്ടിജന്‍സി ഫണ്ട് നല്‍കാത്ത സര്‍ക്കാരി നെതിരേ യാചനസമരമാണ് ഫോറം നടത്തിയത്. യാചന നടത്തി ലഭ്യമായ തുക സംസ്ഥാന സര്‍ക്കാരിന് മണി ഓര്‍ഡര്‍ വഴി നല്‍കും. കണ്ടിജന്‍സി ഫണ്ട് നല്‍കുവാന്‍ സര്‍ക്കാരിണ് കഴിഞ്ഞിട്ടില്ലെങ്കില്‍ എം.ഡി.എഫ് 50 ലക്ഷം രൂപ നല്‍കാമെന്ന് പ്രസിഡന്റെ കെ. എം. ബഷീര്‍ അറിയിച്ചു. കരിപ്പൂരിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിനായി പ്രദേശത്തെ ജനപ്രതിനിധികളും സര്‍ക്കാരും ഒത്തുകളിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുവാനായി എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കുകയാണ് ഭൂമി വിട്ടു നല്‍കുവാന്‍ തയ്യാറായ ഭൂ ഉടമകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുന്ന സമരക്കാര്‍ കണ്ണൂര്‍ – കൊച്ചി ലോബിയുടെ ഏജന്റുമാരാണെന്നും എം.ഡി.എഫ് ആരോപിച്ചു. വിഴിഞ്ഞം സമരത്തിന് സമാനമായ അട്ടിമറി സമരമാണ് ബാഹ്യശക്തികള്‍ കരിപ്പൂരില്‍ നടത്തിവരുന്നത്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ബാവ ഇറുകുളങ്ങര, കാവുങ്ങല്‍ അബ്ദുള്ള, ജയന്ത് കുമാര്‍, സബാഹ് വേങ്ങര, ഖൈസ് അഹമ്മദ്, സി.എ.ആലി കോയ, സാലിഹ് ബറാമി, .കെ.വി. ഇസ്ഹാഖ്,കെ.പി.ഇബ്‌റാഹിം, യൂനുസ് സെലീം, ജോയ് ജോസ ഫ്,റഹ്‌മാന്‍ ഇളങ്ങോളി, വിപിന്‍ കുമാര്‍, സി.കെ. മൊറയൂര്‍, വിപിന്‍ കുമാര്‍ ,സിദ്ദിഖ്.പി.എം.എ, എം,കെ, മുഹമ്മദ് അലി, ഷാഫി ചേലാമ്പ്ര, ഉണ്ണികൃഷ്ണന്‍ വലിയ പറമ്പില്‍, അബ്ദുറഹ്‌മാന്‍ ചോലയില്‍, ഫിയാസ് പ്രസംഗിച്ചു.