മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തലശ്ശേരി: കമ്യൂണിസ്റ്റ് പാര്‍ട്ടി പിണറായി-പാറപ്രം സമ്മേളനത്തിന്റെ 83ാം വാര്‍ഷികാചരണ സമാപന സമ്മേളനം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.ശശിധരന്‍ അധ്യക്ഷത വഹിക്കും.പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍, എം.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും ഉണ്ടാവും. 1939ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ പരസ്യ പ്രഖ്യാപനത്തെ അനുസ്മരിച്ച് ഇക്കഴിഞ്ഞ 18ന് പിണറായി ഏരിയയില്‍ പതാകദിനം ആചരിച്ചിരുന്നു. അന്നേ ദിവസം പ്രാദേശികമായി ശൂചികരണ പ്രവര്‍ത്തനങ്ങളും നടത്തി. സമാപനത്തനിന്റെ ഭാഗമായി ( നാളെ) ശനിയാഴ്ച ജില്ലാതല ചിത്രരചനാ മത്സരവും, രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സംഘാടക സമിതി ഭാരവാഹികളായ കെ.ശശിധരന്‍, കക്കോത്ത് രാജന്‍, കെ.യു ബാലകൃഷ്ണന്‍, എ. നിഖില്‍ കുമാര്‍, സി. നന്ദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.