കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളില്‍ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.
2. ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്‌ക്കരിക്കണം.
3. പട്ടുണ്ണികളെ അകറ്റാന്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍കൈക്കൊള്ളണം.
4. രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തില്‍ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമില്‍ നിന്നും മൃഗങ്ങളുടെ അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ ഉള്ള സഞ്ചാരം
ഒഴിവാക്കുകയും വേണം.
5. പന്നികള്‍ അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
6. ഫാം ഉടമകള്‍ കൃത്യമായ ശുചിത്വം പാലിച്ച് ഫാമുകളില്‍ അണുനശീകരണം നടത്തണം.
7. അടുക്കള, ഹോട്ടല്‍ മാലിന്യങ്ങള്‍, പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നല്‍കുന്നത് ഒഴിവാക്കണം.
8. പന്നികള്‍ സസ്യഭോജനമാണെങ്കില്‍ 20 മിനിറ്റ് നേരം തിളപ്പിച്ചത് മാത്രം നല്‍കുക.
9. പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പിക്കണം.
10. ഫാമിലേയ്ക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങള്‍ കൃത്യമായി അണുനാശനം ചെയ്യണം.സോഡിയം ഹെപ്പോ ക്ലോറെറ്റ്, സോഡിയം ഹെഡ്രാക്‌സെഡ്, കുമ്മായം, പെര്‍ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം.
11. ഫാമിലേയ്ക്കുള്ള സന്ദര്‍ശകരെ ക്രമപ്പെടുത്തി അവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കണം.
12. ഫാമില്‍ പ്രവേശിക്കുന്നതിനുമുമ്പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് കെകള്‍ അണുനാശനം ചെയ്യണം.
13. ഫാമിലേയ്ക്ക് മറ്റു മൃഗങ്ങള്‍, എലികള്‍, പക്ഷികള്‍ എന്നിവ കടക്കുന്നത് തടയണം.
14. ഫാമിലെ തൊഴിലാളികളെ രോഗത്തേയും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക.
ഒഴിവാക്കേണ്ടവ
1. അടുക്കള,ഹോട്ടല്‍ മാലിന്യങ്ങള്‍ പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നല്‍കുന്നത് ഒഴിവാക്കണം.
2. പന്നിയിറച്ചി, മറ്റ് പന്നിയിതര ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഫാമിലേയ്ക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കണം.
3.പച്ചയായതോ,നന്നായി വേവിക്കാത്തതോ ആയ മല്‍സ്യ, മാംസാഹാരങ്ങളും മറ്റുല്‍പ്പന്നങ്ങളും പന്നികള്‍ക്ക്
നല്‍കരുത്.
ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ജന്തുജന്യരോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ടതില്ല. അതേ സമയം ഈ രോഗം പന്നികളില്‍ അതീവമാരകവും സാംക്രമികവുമാണ്. പന്നി
വളര്‍ത്തല്‍ മേഖലയെ മുഴുവനായും തുടച്ചുനീക്കാന്‍ പ്രഹരശേഷിയുള്ള ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും
പന്നികളെയും പന്നിക്കര്‍ഷകരേയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്.