വാഷിങ്ടണ്‍: യു.എസില്‍ തുടരുന്ന അതിശൈത്യം കാരണം 44,000 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍. ഇതോടെ അവധിക്കാല യാത്രകള്‍ക്ക് തയാറെടുത്തവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. 2350 വിമാനങ്ങള്‍ വ്യാഴാഴ്ച റദ്ദാക്കിയപ്പോള്‍ വെള്ളിയാഴ്ച 2120 വിമാനങ്ങളാണ് റദ്ദ് ചെയ്തത്.
ശീതക്കാറ്റ് ശക്തമാകുമെന്നും സ്ഥിതി കൂടുതല്‍ മോശമാകുമെന്നും ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമൂലം മിനിപോളിസ്, ഡെട്രോയിറ്റ്, ചിക്കാഗോ എന്നിവിടങ്ങളില്‍ ഗതാഗത തടസ്സം നേരിടാം.