അഞ്ചു ജില്ലകളില്‍ മൂന്ന് ദിവസം നടന്ന പ്രവാസി ലോണ്‍ മേളയില്‍ 838 സംരംഭകര്‍ക്ക് അനുമതി

അഞ്ചു ജില്ലകളില്‍ മൂന്ന് ദിവസം നടന്ന പ്രവാസി ലോണ്‍ മേളയില്‍ 838 സംരംഭകര്‍ക്ക് അനുമതി

കോഴിക്കോട്: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ നോര്‍ക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി സംഘടിപ്പിച്ച ലോണ്‍ മേളയ്ക്ക് വിജയകരമായ സമാപനം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ലോണ്‍ മേള നടത്തിയത്.മേളയില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ മുഖേനയും ആകെ 1275 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 838 പേര്‍ക്ക് എസ്.ബി.ഐ യില്‍ നിന്നും വായ്പയ്ക്കുള്ള ലോണ്‍ ശുപാര്‍ശ ലഭിച്ചു. കണ്ണൂര്‍ ജില്ലയില്‍ പങ്കെടുത്ത 251 പേരില്‍ 140 പേര്‍ക്കും, കോഴിക്കോട് 290 പേരില്‍ 164 പേര്‍ക്കും, മലപ്പുറത്ത് 343 അപേക്ഷകരില്‍ 274 പേര്‍ക്കും, പാലക്കാട് 228 ല്‍ 156 പേര്‍ക്കും, തൃശ്ശൂരില്‍ 163 അപേക്ഷകരില്‍ 104 പേര്‍ക്കും എസ്.ബി.ഐ ലോണ്‍ ശുപാര്‍ശ കത്ത് നല്‍കി.

ബാങ്ക് നിര്‍ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത മാസത്തോടെ സംരംഭകര്‍ക്ക് ലോണ്‍ ലഭ്യമാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ലോണ്‍ വിതരണ മേള നടത്താനും തീരുമാനിച്ചിട്ടുണ്ട്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 19 ന് എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ മലപ്പുറം എം.എല്‍.എ പി. ഉബൈദുളള നിര്‍വഹിച്ചിരുന്നു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമായിരുന്നു വായ്പാ മേള.

Share

Leave a Reply

Your email address will not be published. Required fields are marked *