ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം: ജി.എസ് പ്രദീപ് നാളെ ഡിഫറന്റ് ആര്‍ട് സെന്ററില്‍

ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം: ജി.എസ് പ്രദീപ് നാളെ ഡിഫറന്റ് ആര്‍ട് സെന്ററില്‍

കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ വിപരീത പ്രശ്നോത്തരിയിലൂടെ പ്രശസ്തനായ ജി.എസ് പ്രദീപ് നാളെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തുന്നു. വൈകീട്ട് നാലിന് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഇന്റലക്ച്വലി യുവേഴ്സ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തുന്നത്. ഭിന്നശേഷിക്കുട്ടികളും ജി.എസ് പ്രദീപും ചേര്‍ന്നുള്ള വിപരീത പ്രശ്നോത്തരിയും നടക്കും. ചടങ്ങില്‍ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയരക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *