ബഫര്‍സോണില്‍ പരാതി നല്‍കാനുള്ള സമയം ദീര്‍ഘിപ്പിക്കണം: ടി.സിദ്ദിഖ് എം.എല്‍.എ

ബഫര്‍സോണില്‍ പരാതി നല്‍കാനുള്ള സമയം ദീര്‍ഘിപ്പിക്കണം: ടി.സിദ്ദിഖ് എം.എല്‍.എ

കോഴിക്കോട്: ബഫര്‍സോണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സമയം ജനുവരി 31 വരെ നീട്ടണമെന്ന് കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പരാതി നല്‍കാനുള്ള സമയം ജനുവരി ഏഴ് വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 29ന് വനംമന്ത്രിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഇത് പൂഴ്ത്തി വച്ചിരിക്കുകയാണ്. ജനവാസ മേഖല ബഫര്‍ സോണാക്കാനുള്ള വനംവകുപ്പിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിപോലും വനംവകുപ്പിന് തിട്ടമില്ല. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയും ഗ്രൗണ്ട് സര്‍വേ വഴി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *