കോഴിക്കോട്: നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നു പി.ടി തോമസെന്നും പി.ടിയായിരുന്നു യഥാര്‍ഥ ഇടതുപക്ഷമെന്നും ടി. സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. മുത്തങ്ങ സംഭവത്തിലും തലശ്ശേരി കലാപത്തിലും യഥാര്‍ഥ വസ്തുതകള്‍ അദ്ദേഹം പുറത്ത് കൊണ്ടുവന്നു. പരിസ്ഥിതി, പ്രത്യയശാസ്ത്രം, സാമൂഹിക വിഷയങ്ങളില്‍ ശരിയായ നിലപാട് സ്വീകരിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചെക്ക് ഇന്‍ ബാലന്‍സ് ചെയ്യാന്‍ പി.ടിയെ പോലെ ഒരു നേതാവ് ഇല്ലാത്തത് വലിയ നഷ്ടമാണ്. പൊതുപ്രവര്‍ത്തനത്തില്‍ സത്യസന്ധതയും നിര്‍ഭയത്വവും അദ്ദേഹം പുലര്‍ത്തി. പി.ടിയുടെ വിയോഗം കോണ്‍ഗ്രസിന് മാത്രമല്ല പെതുസമൂഹത്തിന് വലിയ ന്ടമാണെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. പി.ടി തോമസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച സ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം നിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി ബാബു, കെ.എം ഉമ്മര്‍, ദിനേശ്മണി, അഡ്വ.എം.രാജന്‍, പി.എം അബ്ദുറഹിമാന്‍, കെ.പി ബാബു, എസ്.കെ അബൂബക്കര്‍, രമേശ് നമ്പിയത്ത്, രാജേഷ് കീഴരിയൂര്‍ പ്രസംഗിച്ചു.