കോഴിക്കോട്: ധനലക്ഷ്മി ഗ്രൂപ്പിന്റെ 24500 സ്‌ക്വയര്‍ഫീറ്റ് ആനുനിക സൗകര്യങ്ങളോടു കൂടിയ തൃശൂര്‍ മരത്താക്കരയിലെ പുതിയ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം 30ന് രാവിലെ 12 മണിക്കും 12.30നും ഇടയില്‍ പൗര്‍ണമിക്കാവ് ക്ഷേത്ര മഠാധിപതി സിംഹ ഗായത്രി നര്‍വഹിക്കും. അന്നേദിവസം രാവിലെ 10നും 10.30നും ഇടിയില്‍ പുതിയ ഓള്‍ഡേജ് ഹോമായ (ആനന്ദമഠത്തിന്റെ) തറക്കല്ലിടല്‍ കര്‍മം ഗണേശോത്സവ് ട്രസ്‌സ്റ്റ് ചെയര്‍മാന്‍ എം.എസ് ഭുവനചന്ദ്രന്‍ നിര്‍വഹിക്കും. അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റോഡ് ആക്‌സിഡന്റ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാമത്തെ പുതിയ ആംബുലന്‍സിന്റെ ഫാളാഗ് ഓഫ് കര്‍മം നിര്‍വഹിക്കപ്പെടും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 250 കുടുംബങ്ങള്‍ക്ക് സൗജന്യ അരി വിതരണം നടത്തും. കോര്‍പ്പറേറ്റ് ഓഫിസിന്റെ പരിധിയിലുള്ള 25ഓളം ബ്രാഞ്ചുകളില്‍ വന്നിട്ടുള്ള അപേക്ഷ പ്രകാരം 25 ആളുകള്‍ക്ക് സൗജന്യമായി വീല്‍ചെയര്‍, തയ്യല്‍ മെഷീന്‍ മറ്റു ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 50ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവും ഗാനവിരുന്നും അരങ്ങേറും. 2023 മാര്‍ച്ച് 31നകം കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ശാഖകള്‍ വ്യാപിപ്പിക്കുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. വിപിന്‍ദാസ് കടങ്ങോട്ട് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് സെയില്‍സ് വിനീത് വാര്യര്‍, സുനില്‍ കുമാര്‍, മധൂസൂദനന്‍.എം, രാജന്‍ പി.കെ എന്നിവരും സംബന്ധിച്ചു.