കോഴിക്കോട്: കാപ്പാട് ഐനുല്‍ഹുദ യതീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഐ ഐനുല്‍ ഹുദ സനദ് ദാന സമ്മേളനം 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതപ്രഭാഷണം, ദേശീയ വിദ്യാഭ്യസ സെമിനാര്‍, ഫാമിലി മീറ്റ്, വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, പൊതുസമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 23ന് രാത്രി നടക്കുന്ന മതപ്രഭാഷണം മുനീര്‍ ഹുദവി വിളയില്‍ നടത്തും. കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. 24ന് ശനി രാവിലെ നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന ഫാമിലി മീറ്റ് പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ മേല്‍മപ്പത്തൂര്‍ ക്ലാസ് നയിക്കും. കാനത്തില്‍ ജമീല എം.എല്‍.എ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.മുരളീധരന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നാജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. ടിയസിദ്ദീഖ് എം.എല്‍.എ, എം.മഹ്ബൂബ്, പി.കെ.കെ ബാവ, ഉമ്മര്‍ പാണ്ടികശാല, എം.എ റസാക്ക് മാസ്റ്റര്‍, എം.സി മായിന്‍ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.കെ ബാവ, സമദ് പൂക്കാട്, ഷുക്കൂര്‍ തനിമ, ഉമര്‍ കമ്പായത്തില്‍, മുനീര്‍ കാപ്പാട് എന്നിവര്‍ സംബന്ധിച്ചു.