ഗിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രവാസിബന്ധു എസ്.അഹമ്മദിന്

ഗിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രവാസിബന്ധു എസ്.അഹമ്മദിന്

ദോഹ: പ്രവാസി പ്രശ്‌ന പരിഹാരങ്ങള്‍ക്കായി സ്തുത്യര്‍ഹ സേവനമനുഷ്ടിക്കുന്ന പ്രവാസിബന്ധു എസ്.അഹമ്മദിനെ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ) 2022ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനായി തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂരും സി.ഇ.ഒ അമാനുല്ല വടക്കാങ്ങരയും അറിയിച്ചു. ഒരുലക്ഷത്തിഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 21ാമത് പ്രവാസിഭാരതി ദിവസ് കേരളയുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *