തിരുവനന്തപുരം: പോലിസുകാരെ സമൂഹത്തിലെ ക്രിമിനലുകളെ കൈകാര്യം ചെയ്യാനാണ് നിയോഗിച്ചിട്ടുള്ളത്. അതിനാല്‍ പോലിസില്‍ ക്രിമിനലുകളെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസില്‍ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നുണ്ട് അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരാശയക്കുഴപ്പമില്ലന്നും പിണറായി വ്യക്തമാക്കി. ലോക്കപ്പ് മര്‍ദ്ദനം ഉണ്ടായാല്‍ അത് പോലിസ് അന്വേഷിക്കേണ്ട സി.ബി.ഐയെ ഏല്‍പ്പിക്കും. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കേരളാ പോലിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് തൊഴിലാളികള്‍ ഒരു ജാഥ നടത്തിയാല്‍ പോലും പോലിസ് വന്ന് അത് തല്ലി പിരിച്ചുവിടുമായിരുന്നു. ജനങ്ങളെ ദ്രോഹിക്കാനുള്ള സേനയായിരുന്നു പോലിസ്. വളര ഭയപ്പാടോടെയാണ് പോലിസിനെ അന്ന് ജനങ്ങള്‍ നോക്കിക്കണ്ടത്. നാടുവാഴികളുടെയും ജന്‍മികളുടെയും കൊലക്കും കൊല്ലിനും പോലിസ് അന്ന് പിന്തുണ നല്‍കിയിരുന്നു. അക്കാലത്ത് ജനങ്ങള്‍ക്കെതിരായിരുന്നു പോലിസ്. എന്നാല്‍, ഇതിന് മാറ്റം വരുത്തിയത് ഇം.എം.എസ് സര്‍ക്കാരാണ്. ലോക്കപ്പില്‍ ആളുകളെ മര്‍ദ്ദിക്കാന്‍ പാടില്ലെന്ന വിപ്ലവകരമായ തിരുമാനവും അന്നെടുത്തത് ഇ.എം.എസ് സര്‍ക്കാരായിരുന്നു. ഇപ്പോള്‍ ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം പോലിസ് മാറിയിട്ടുണ്ട് . അനിതരസാധാരണമായ ആത്മസംയമനമാണ് പോലിസ് ഇപ്പോള്‍ പല ഘട്ടങ്ങളിലും കാണിക്കാറുളളതെന്നും പിണറായി പറഞ്ഞു.