കോഴിക്കോട്: ആഗോള പെര്‍ഫ്യൂമറി ബ്രാന്‍ഡായ അജ്മല്‍ പെര്‍ഫ്യൂംസിന്റെ അത്യാധുനിക പെര്‍ഫ്യൂം ബോട്ടിക് ഷോറൂം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 600 രൂപ മുതല്‍ 17,000 വരെ വിലയുള്ള പെര്‍ഫ്യൂമുകള്‍ ഇവിടെ ലഭ്യമാണ്. 1950-കളില്‍ അസമിലെ ഹോജായില്‍ നിന്നുള്ള ഹാജി അജ്മല്‍ അലി സ്ഥാപിച്ച പെര്‍ഫ്യൂമറി കമ്പനി ഇന്ന് ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവുമധികം പാരമ്പര്യമുള്ള ശൃംഖലയാണ്. ഗള്‍ഫിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായി 240ലധികം എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലറ്റുകളുള്ള അജ്മലിന് 300-ലധികം വ്യത്യസ്ത സുഗന്ധങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. നാല്പത്തഞ്ചിലധികം രാജ്യങ്ങളിലേക്ക് പെര്‍ഫ്യൂം കയറ്റുമതി ചെയ്യുന്നുമുണ്ട്. കോഴിക്കോട് സ്റ്റോറിലൂടെ ഇനി എല്ലാ ഉല്‍പന്നങ്ങളും ലഭ്യമാണെന്ന് അജ്മല്‍ ആന്‍ഡ് സണ്‍സ് എന്‍.എച്ച്.എ ഡിവിഷന്‍ ഇന്ത്യാ പ്രസിഡന്റ് സൗരവ് ഭട്ടാചാര്യ പറഞ്ഞു.