സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ആരംഭം; ബഫര്‍സോണ്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍

സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ആരംഭം; ബഫര്‍സോണ്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗങ്ങളില്‍ സര്‍ക്കാരിനെതിരേ മലയോര മേഖലയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായ ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശം ഉള്‍പ്പെടെ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്ന ഈ യോഗത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തെറ്റായ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് സി.പി.എം. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യവസായസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് രേഖ. കൂടാതെ, വിവാദ പ്രസംഗത്തില്‍ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്. എം.വി ഗോവിന്ദന്റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയായേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *