വിഷാംശമുള്ള കാലിത്തീറ്റ കര്‍ശന നിയമം വരും: മന്ത്രി ജെ. ചിഞ്ചുറാണി

വിഷാംശമുള്ള കാലിത്തീറ്റ കര്‍ശന നിയമം വരും: മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കാലിത്തീറ്റ -കോഴിത്തീറ്റ-ധാതുലവണ മിശ്രിതം ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍ ഉടന്‍ നടപ്പിലാക്കുമെന്നും ഇതോടെ ഗുണമേന്‍മയുള്ള കാലിത്തീറ്റ ഉറപ്പുവരുത്താന്‍ ഈ നിയമം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനവ്യാപകമായി തീറ്റപ്പുല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരേക്കര്‍ തീറ്റപ്പുല്‍ക്കൃഷിക്കായി 16,000 രൂപ സബ്‌സിഡി കര്‍ഷകര്‍ക്കോ സംഘങ്ങള്‍ക്കോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട പോഷകാഹാരമായ ചോളം വ്യാപകമായി കേരള ഫീഡ്‌സ് വഴി കൃഷി ചെയ്യാനുള്ള പദ്ധതി പാലക്കാട് തുടങ്ങിക്കഴിഞ്ഞു. ബാക്കി വരുന്ന ചോളം കേരള ഫീഡ്‌സ് ശേഖരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ക്ഷീര വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം സംഘടിപ്പിച്ചത് 370 കര്‍ഷക സംഘങ്ങളും രണ്ടായിരത്തിലേറെ കര്‍ഷകരും പങ്കെടുത്ത ക്ഷീരസംഗമത്തില്‍ കര്‍ഷകരെ ആദരിച്ചു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മൃഗസംരക്ഷണ മേഖലയോടനുബന്ധിച്ചുള്ള വിവിധ സെമിനാറുകളും പ്രദര്‍ശനങ്ങളും നടന്നു. കൊഞ്ചിറ ക്ഷീരോല്‍പാദക സഹകരണ സംഘമാണ് പരിപാടിയുടെ ആതിഥേയത്വം വഹിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *