വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ നാലാം തരംഗം; ഉന്നത തല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ നാലാം തരംഗം; ഉന്നത തല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

  • വ്യോമഗതാഗതം നിയന്ത്രിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ നാലാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും. അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡിന്റെ നാലാം തരംഗം ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ ഉദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്യയാണ് യോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ചൈനയില്‍ കൊവിഡ് വീണ്ടും വലിയ തോതില്‍ ഉയരുകയാണ്. കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്ന കണക്ക് പുറത്ത് വിട്ടട്ടില്ല. മൃതദേഹം സംസ്‌കാരിക്കാനെത്തുന്നവരുടെ നീണ്ട നിരയുടെ ദൃശ്യങ്ങളും ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധനയുണ്ടായത്. അതേ സമയം കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന്് ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യോമഗതാഗതത്തിന് നിയന്ത്രണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *