വടകര: നഗരസഭ ഹരിയാലി ഹരിതകര്‍മ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം വടകര മാതൃക, വടകര ഗ്രീന്‍ ടെക്‌നോളജി സെന്ററിന്റെ ഭാവി എന്നീ വിഷയങ്ങളില്‍ നവകേരള നിര്‍മാണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശന്‍, ഹരിയാലി റിസോഴ്‌സ് പേഴ്‌സണ്‍ കെ.ശ്രീനാഥ് എന്നിവര്‍ ക്ലാസെടുത്തു. ഈര്‍ക്കിള്‍ ഉല്‍പ്പന്ന നിര്‍മാണ വിദഗ്ധന്‍ എം.കെ രമേശന്‍, എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ വിദഗ്ധന്‍ കെ.പവിത്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ കൗണ്‍സിലര്‍മാരായ എം.ബിജു, സജീവ് കുമാര്‍.പി, സിന്ധു പ്രേമന്‍, ടി. കെ പ്രഭാകരന്‍, വി. കെ അസീസ് മാസ്റ്റര്‍, സി. കെ. കരീം, എ.പി പ്രജിത, ശുചിത്വമിഷന്‍ മുന്‍ ഡയരക്ടര്‍ ഫിലിപ്പ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീന.വി, പ്രോജക്ട് ഓഫിസര്‍ യു.സന്തോഷ് കുമാര്‍, എച്ച്.എസ് വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.