കോഴിക്കോട്: കെ.കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ കെ.കരുണാകരന്‍ 12ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം 24ന് രാവിലെ 10മണിക്ക്് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി പ്രസംഗിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എ നിയാസ്, അഡ്വ.കെ.ജയന്ത്, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യന്‍, ഐ.ഐ.സി.സി മെമ്പര്‍ പി.വി ഗംഗാധരന്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, മുന്‍ ബോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ജി.സി പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ചടങ്ങില്‍ സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന് മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.കെ ഗോപാലകൃഷ്ണന് കെ.കരുണാകരന്‍ പുരസ്‌കാരം വിതരണം ചെയ്യും. കോഴിക്കോട് സിറ്റിയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എം.ടി പത്മ, അഡ്വ. സി.ജെ റോബിന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി.കെ മാമുക്കോയ, സി.കൃഷ്ണന്‍കുട്ടി, വി.മുഹമ്മദ്, ദേവദാസ് നെല്ലിക്കോട്, പി.ടി ബാലകൃഷ്ണന്‍ നായര്‍, സിദ്ധന്‍ പുതുശ്ശേരി, വി.വിശ്വനാഥന്‍ മാസ്റ്റര്‍, എം.പി രാധാകൃഷ്ണന്‍, കെ. അനന്തന്‍ നായര്‍, എന്‍.എസ് ദത്താത്രയന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇതിനോടനുബന്ധിച്ച് 23ന് ഉച്ചക്ക് 12 മണിക്ക് വെള്ളിമാട്കുന്ന് മേഴ്‌സി ഹോം അന്തേവാസികള്‍ക്കൊപ്പം ‘ അവര്‍ക്കൊപ്പം-ഒരുപകല്‍’ എന്ന പരിപാടി സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി വാസുദേവന്‍, ജനറല്‍ സെക്രട്ടറി കെ.പി പുഷ്പരാജ്, പ്രോഗ്രാം കണ്‍വീനര്‍ ജഗത്മയന്‍ ചന്ദ്രപുരി, ടി.ലോഹിതദാസന്‍ എന്നിവരും പങ്കെടുത്തു.