ന്യൂമാഹി: കണ്ണൂര്‍ ജില്ലയേയും മാഹിയേയും ബന്ധിപ്പിക്കുന്ന മാഹി പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ( ബി.എം.എസ് ) ന്യൂമാഹി യൂനിറ്റ് വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിടുന്ന പാലം അധികൃതരുടെ അവഗണനയില്‍ കൂടുതല്‍ അപകടകരമായി മാറി കൊണ്ടിരിക്കുകയാണ്. നിലവില്‍ പാലം അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ അധിക കാലം വാഹന ഗതാഗതം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്. എത്രയും പെട്ടന്ന് പുതിയ പാലത്തിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ബി.എം.എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.വി തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി യൂനിറ്റ് പ്രസിഡന്റ് സത്യന്‍ ചാലക്കര അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് വി.വി അനില്‍ കുമാര്‍, ബി.എം.എസ് തലശ്ശേരി മേഖല സെക്ര ട്ടറി കെ. ദേവരാജന്‍, വൈസ് പ്രസിഡന്റ് കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളത്തിന് മുന്നോടിയായി ന്യൂമാഹി ടൗണില്‍ പതാകയുയര്‍ത്തി. യൂനിറ്റ് സെക്രട്ടറി ബിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ.പി രാജന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.കെ സജീവന്‍ മസ്ദൂര്‍ ഗീതം ആലപിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി വി.വി. അനില്‍ കുമാര്‍ (പ്രസിഡന്റ് ), സി. പ്രവീണ്‍ കുമാര്‍ , സി. സുരേഷ് ബാബു, കെ. സത്യന്‍ (വൈസ് പ്രസിഡന്റുമാര്‍), ബിജേഷ് തയ്യില്‍ (സെക്രട്ടറി),കെ.കെ. സജീവന്‍ , കെ.രാജന്‍, കെ.പ്രജോഷ് (ജോ. സെക്രട്ടറിമാര്‍ ), കെ.പി.രാജന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.