മയ്യഴിക്ക് ഇനി ഫുട്‌ബോള്‍ ലഹരി; 39-ാമത് ഓള്‍ ഇന്ത്യ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം

മയ്യഴിക്ക് ഇനി ഫുട്‌ബോള്‍ ലഹരി; 39-ാമത് ഓള്‍ ഇന്ത്യ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം

മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ് ലൈബ്രറി ആന്‍ഡ് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ ഇ പ്ലാനറ്റ് കപ്പിന് വേണ്ടി നടക്കുന്ന 39-ാമത് ഓള്‍ ഇന്ത്യ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടില്‍ ആവേശോജ്ജ്വല തുടക്കമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രൗണ്ടില്‍ തിരുവാതിരക്കളി അരങ്ങേറി. മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് മത്സരം ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിനോസ് ബഷീര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാഹി റീജിണ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ മുഖ്യഭാഷണം നടത്തി. മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ആശംസകളര്‍ നേര്‍ന്നു. യു.എ.ഇയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തലശ്ശേരി സ്വദേശി സി.പി റിസ്വാന്‍ , ഖത്തര്‍ ലോകകപ്പ് ഫിഫയുടെ അതിഥി സി.കെ.പി ഷാനവാസ്, ഇളയിടത്ത് അഷ്‌റഫ്, ഒ.വി മുസ്തഫ, കെ. പി സുനില്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ.സി നിഖിലേഷ് സ്വാഗതവും സെക്രട്ടറിി അടിയേരി ജയരാജന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌കൈ ബ്‌ളൂ എടപ്പാളിനെ പരാജയപ്പെടുത്തി. എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹിക്ക് വേണ്ടി മോമോ , സുമോ എന്നീ താരങ്ങള്‍ ഓരോ ഗോളുകള്‍ വീതം നേടി . ഇന്ന് എഫ്.സി ആലുക്കാസ് തൃശൂര്‍, ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് വളപട്ടണത്തെ നേരിടും.

Share

Leave a Reply

Your email address will not be published. Required fields are marked *