ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

തലശ്ശേരി: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോട്ടസ് റോഡ് ജംഗ്ഷനില്‍ മാരക ലഹരി മരുന്നായ ബ്രൗണ്‍ഷുഗര്‍ കൈവശംവച്ച യുവാവിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. പുന്നോല്‍ പെട്ടിപ്പാലം കോളനിയിലെ പി.വി റിജാസാണ് പിടിയിലായത്. ഇയാളില്‍ നിന്നും 160 ഗ്രാം ബ്രൗണ്‍ഷുഗറും 83,300 രൂപയും കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്പക്ടര്‍ എം.ജിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. റിജാസിന്റെ പേരില്‍ എന്‍.ഡി.പി.എസ് വകുപ്പില്‍ കേസെടുത്തു. പ്രതിയെ പിടികൂടിയ ‘സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.പി വിജയന്‍, കെ.സി ഷിബു, സി.ഇ.ഒ.മാരായ സി.പങ്കജാക്ഷന്‍, ഇ.സുജിത്ത് , പി.ടി ശരത് , സി.വി റിജുന്‍, ടി.കെ.ഷാന്‍, കെ.സരിന്‍ രാജ്,വനിത സി.ഇ.ഒ. ടി.വി അനശ്വര,എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ്, സജീഷ് എന്നിവരും ഉണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *