ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളില്‍ ഉന്‍മൂലനം ചെയ്ത പന്നികള്‍ക്കുള്ള നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാളെ വിതരണം ചെയ്യും. എട്ട് പന്നികര്‍ഷകരുടെ 262 പന്നികളെയാണ് ആക്ഷന്‍ പ്ലാന്‍ പ്രകാരം ഉന്‍മൂലനം ചെയ്തത്. കര്‍ഷകര്‍ക്ക് ഒന്നാംഘട്ട നഷ്ടപരിഹാരത്തുകയായാണ് 18,75,000രൂപ മന്ത്രി കൈമാറുക. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.