കൊച്ചി: 5ജി സേവനം കേരളത്തില്‍ ഇന്നു മുതല്‍ ലഭ്യമാകും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളിലാണ് നെറ്റ്വര്‍ക്ക് ലഭ്യമാകുക. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ, മെഡിക്കല്‍, തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.
തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. എയര്‍ടെലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാല്‍ 5 ജി റെഡി. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.
അടുത്ത വര്‍ഷം ഡിസംബറില്‍ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എന്‍എല്‍ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നു.