സീറോ ബഫര്‍സോണ്‍ ആക്കണം, യു.ഡി.എഫ് കര്‍ഷകര്‍ക്കൊപ്പം: രമേശ് ചെന്നിത്തല

സീറോ ബഫര്‍സോണ്‍ ആക്കണം, യു.ഡി.എഫ് കര്‍ഷകര്‍ക്കൊപ്പം: രമേശ് ചെന്നിത്തല

കോഴിക്കോട്: കര്‍ഷകരെ സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വഞ്ചിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ രമേശ് ചെന്നിത്തല. ലാഘവ ബുദ്ധിയോടെ ആണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കാണുന്നത്. ദൂരപരിധി ഒരു കിലോമീറ്റര്‍ ആക്കിയത് സംസ്ഥാന സര്‍ക്കാരാണ്. നിലവിലെ അവസ്ഥയില്‍ ലക്ഷക്കണക്കിന് കര്‍ഷകരെ ഇതിലൂടെ വഴിയാധാരമാകും. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും യു.ഡ.ിഎഫ് നല്‍കും. സീറോ ബഫര്‍ സോണ്‍ ആക്കണം എന്നതാണ് യു.ഡി.എഫ് നിലപാട്. തമിഴ്‌നാട് എടുത്ത രീതി മാതൃകയാക്കണം.സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞു കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അബദ്ധമാണ്. ഈ റിപ്പോര്‍ട്ട് പരിപൂര്‍ണമായി തള്ളണം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തണം. വനം മന്ത്രിക്ക് ഈ കാര്യത്തില്‍ വ്യക്തത ഇല്ല. മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *