യോഗ പരിശീലനം സംഘടിപ്പിച്ചു

യോഗ പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട്: അത്തോളി ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. കൊടശ്ശേരി ആയുര്‍വേദ ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്. രണ്ടുവര്‍ഷത്തിലേറെയായി അത്തോളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കിവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പറഞ്ഞു. ഇതുവരെ നൂറിലേറെ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കി. ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഒന്നര മണിക്കൂര്‍ സമയമാണ് പരിശീലനം. മൂന്നു മാസത്തേക്ക് നടക്കുന്ന പുതിയ ബാച്ചിന്റെ പരിശീലക ജസ്ന അവിനാഷാണ്. പഞ്ചായത്തിന്റെ ഫണ്ടാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ്കുമാര്‍. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം സരിത, വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദുരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, പഞ്ചായത്ത് സെക്രട്ടറി ഹരിഹരന്‍, വാര്‍ഡ് മെംബര്‍മാരായ എം. വേലായുധന്‍, ശാന്തി മാവീട്ടില്‍, ഷിജു തയ്യില്‍, പി.എം രമ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *