മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്ന സമയത്ത് നിലപാട് വ്യക്തമാക്കാം: ഐ.എന്‍.എല്‍

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്ന സമയത്ത് നിലപാട് വ്യക്തമാക്കാം: ഐ.എന്‍.എല്‍

കോഴിക്കോട്: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്ന സമയത്ത് അതിനെക്കുറിച്ചുള്ള നിലപാട് പറയാമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ അത്തരമൊരുകാര്യം ഉദിക്കുന്നേയില്ലെന്നും അടുത്ത കാലത്തായി ലീഗിന്റെ ഭാഗത്തു നിന്ന് മതേതര ചേരിയെ ശക്തിപ്പെടുത്തുവാനുള്ള പല നീക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ഏറെ സ്വാഗതാര്‍ഹമാണ്. ഇതാണ് ഗോവിന്ദന്‍ മാഷ് ചൂണ്ടിക്കാട്ടിയത്. പഴയതു പോലെ അന്ധമായി കോണ്‍ഗ്രസിനെ പിന്താങ്ങുന്ന നിലപാടില്‍ നിന്ന് ലീഗ് മാറി വരുന്നത് നല്ല കാര്യമാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് മതേതര സര്‍ട്ടിഫിക്കേറ്റ് കൊടുക്കലല്ല ഐ.എന്‍.എല്ലിന്റെ പണിയെന്നും സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍ കുഞ്ഞാവുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *